Kottayam

മദ്റസാ അദ്യാപകർ, രാജ്യ നൻമക്ക് മാതൃക: അബ്ദുൽകബീർ അൻവരി

കോട്ടയം: അധ്യാപനം സേവനമായി കാണുകയും,ചുറ്റുപാടുകളിൽ അരുതായ്മകൾ വർദ്ധിക്കുമ്പോൾ അതിൽനിന്നും വിദ്യാർത്ഥികളെ മുക്തരാക്കാൻ ഏറെ പരിശ്രമിക്കുകയും ചെയ്യുന്ന മദ്റസ അധ്യാപകർ രാജ്യ നന്മയ്ക്ക് മാതൃകയാണന്ന് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ് ജെ എം) സംസ്ഥാന കൗൺസിലർ അബ്ദുൽ കബീർ അൻവരി ആലപ്പുഴ പറഞ്ഞു.

മയക്കുമരുന്നിന്റെ മായാലോകത്താണ് യുവതലമുറ.അതിനവരെ കുറ്റപ്പെടുത്തുന്നതിലുപരി അവരെ ചേർത്തുപിടിച്ചു ലഹരിക്കെതിരെ പടപൊരുതാൻ പ്രാപ്തരാക്കേണ്ട ബാധ്യത സമൂഹത്തിനുണ്ട്.അതിനു മുന്നിട്ടിറങ്ങാൻ മദ്രസാ അധ്യാപകർക്ക് കഴിയും.ഇത്തരം മുന്നേറ്റങ്ങൾക്ക് സമൂഹത്തിന്റെ പിന്തുണ ഉണ്ടാവുമെങ്കിൽ നവ ഭാരതത്തെ കെട്ടിപ്പടുക്കാൻ കഴിയും.

ഇതിനായി പരിശ്രമിക്കാൻ മുഴുവൻ മദ്രസാ അധ്യാപകരും പ്രാപ്തരാകണമെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശ്ശേരി മർക്കസ് ക്യാമ്പസിൽ നടന്ന സമസ്ത കേരള സുന്നീ ജംഇയ്യത്തുൽ മുഅല്ലിമീൻ കോട്ടയം റെയിഞ്ച് പ്രത്യേക ജനറൽ ബോഡി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മദ്രസകളെ തകർക്കാൻ ഫാസിസ്റ്റ് ശക്തികൾ ഗൂഢ നീക്കം നടത്തുകയാണ്. രാജ്യത്തിന്റെ അരാജകത്വം ലക്ഷ്യമിട്ട് ന്യുനപക്ങ്ങളുടെ അവകാശങ്ങൾ ധ്വംസിച്ച് വർഗീയ ദ്രുവീകരണത്തിലൂടെ വോട്ടുറപ്പിക്കാനും അധികാരം കയ്യാളാനുമാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതു മുളയിലെ നുള്ളി കളയാൻ ജനാധിപത്യ വിശ്വാസികൾ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“അദ്ധ്യാപനം സേവനമാണ്” എന്ന പ്രമേയത്തിൽ നവംബർ 25ന് ആലപ്പുഴയിൽ നടക്കുന്ന എസ് ജെ എം സതേൺ കേരള സമ്മേളനത്തിന്റെ പ്രചരണാർത്ഥം വിളിച്ചുചേർത്ത ജനറൽബോഡിയിൽ സമ്മേളന സംഘാടകസമിതി ചെയർമാൻ സയ്യിദ് പിഎംഎസ് എ ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.

എസ് ജെ എം ആലപ്പുഴ ജില്ലാ പ്രസിഡണ്ട് സുബൈർ ഹാഷിമി, എസ് ജെ എം സതേൺ കേരള ജനറൽ കൺവീനർ വിഎച്ച്. അബ്ദുൽ റഷീദ് മുസ്ലിയാർ , കേരള മുസ്ലിം ജമാഅത്ത് കോട്ടയം ജില്ലാ പ്രസിഡണ്ട് കെ എസ് എം റഫീഖ് അഹമ്മദ് സഖാഫി, എസ് ജെ എം കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി അജ്നാസ് സഖാഫി , റൈഞ്ച് ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ സഖാഫി ഈരാറ്റുപേട്ട, എസ് ജെ എം കോട്ടയം ജില്ലാ ഉപാധ്യക്ഷൻ അബ്ദുസ്സലാം ബാഖവി തൊടുപുഴ , ജില്ലാ സെക്രട്ടറി മുഹമ്മദ് ത്വാഹാ മുസ്ലിയാർ തേക്കും പറമ്പിൽ , എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *