തെക്കുംഭാഗം നടക്കാവ് പബ്ലിക് മാർക്കറ്റിൽ തെരുവുനായ്ക്കളോടൊപ്പം രാത്രി കഴിച്ചുകൂട്ടിയിരുന്ന വിദ്യാധരൻ എന്ന വയോധികനെ തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചതിനെ തുടർന്ന് തെക്കുംഭാഗം പോലീസുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽമൈനാഗപ്പള്ളി പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന കർമ്മേൽ സ്നേഹനിലയം അഭയ കേന്ദ്രം മാനേജിങ് ഡയറക്ടർ ഫാദർ മനോജ് എം കോശി വൈദ്യൻ,സെക്രട്ടറി ഗീത വേണുഗോപാൽ, കോഡിനേറ്റർ മാരായ വേണുഗോപാൽ, ബിനു ജോസഫ് പാലാ എന്നിവർ ചേർന്ന് ഏറ്റെടുത്തു.
ആരും പരിചരിക്കാൻ ഇല്ലാതെ കഴിഞ്ഞ 8 വർഷത്തോളമായി തേവലക്കര തെക്കുംഭാഗത്തിന്റെ പല പ്രദേശങ്ങളിലായി അലഞ്ഞുതിരിഞ്ഞ വയോധികൻ രണ്ടു വർഷത്തോളമായി തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനടുത്ത് നടന്നുവരുന്ന പബ്ലിക് മാർക്കറ്റിൽ രാത്രി കഴിച്ചു കൂട്ടുകയായിരുന്നു. കാലിൽ വൃണവുമായി തെരുവുനായ്ക്കളുടെ ഇടയിൽ അവശനിലയിൽ കഴിഞ്ഞ വയോധികനെ കമ്മ്യൂണിറ്റി കൗൺസിലർ സുജയകുമാരിയുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് തെക്കുംഭാഗം പഞ്ചായത്തിൽ വിവരം അറിയിക്കുകയും പഞ്ചായത്ത് കർമ്മേൽ സ്നേഹനിലയത്തിൽ അറിയിക്കുകയും ചെയ്തു.
തുടർന്ന് പഞ്ചായത്തിൽ നിന്ന് തന്നെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും പോലീസ് സ്ഥലത്തെത്തി ഇരുകൂട്ടരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ കർമ്മേൽ സ്നേഹനിലയം പ്രിയപ്പെട്ട വയോധികനെ ഏറ്റെടുക്കുകയും ചെയ്തു.
കമ്മ്യൂണിറ്റി കൗൺസിലർ സുജയകുമാരി,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജോഗ്ലിൻ പിഡിഎഫ് ചെയർപേഴ്സൺ ഷിൽഡ ബ്രിട്ടോ,സിഡിഎസ് അഗ്രി .സി .ആർ. പി, വാഹന സാരഥി സുധീഷ് എന്നിവർ ഏറ്റെടുത്ത വായോധികനൊപ്പം സ്നേഹനിലയം സന്ദർശിച്ചു.





