കോട്ടയം: ആറു ദിവസമായി ദർശന സാംസ്കാരിക കേന്ദ്രത്തിൽ നടന്നു വന്നിരുന്ന കോട്ടയം കൾച്ചറൽ ഫെസ്റ്റിന് സമാപനമായി. വൈകിട്ട് 5 മണിക്ക് ആരംഭിച്ച സമാപന സമ്മേളനം ബഹുമാനപ്പെട്ട മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം എം കേ കേ പുരസ്കാരത്തിന് അർഹനായ കളിയരങ്ങ് സെക്രട്ടറി എംഡി സുരേഷ് ബാബുവിനെയും ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച്ച് ഡി നേടിയ അപർണ ബൈജുവിനെയും ചടങ്ങിൽ ആദരിച്ചു.
ദർശന സാംസ്കാരികേന്ദ്രം ഡയറക്ടർ ഫാദർ എമിൽ പുള്ളിക്കാട്ടിൽ, ഫിൽക്കോസ് സെക്രട്ടറി പി കെ ആനന്ദക്കുട്ടൻ, കോട്ടയം ഉണ്ണികൃഷ്ണൻ, ആർട്ടിസ്റ്റ് സുജാതൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഡിടിപിസിയും കോട്ടയത്തെ സംസ്കാരിക സംഘടനകൾ ആയ ദർശന സംസ്കാരികേന്ദ്രം, നാദോപാസന, കളിയരങ്ങ്, ഫിൽക്കോസ്, ആത്മ, എന്നീ സംഘടനകളും സംയുക്തമായി ആണ് കോട്ടയം കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിച്ചത്. സമ്മേളനത്തിന് ശേഷം, ആത്മയുടെ നേതൃത്വത്തിൽ ‘ജാഗ്രത’ എന്ന നാടകം അരങ്ങേറി.





