പാലാ: പുലിയന്നൂർ – കിഴതടിയൂർ പാരലൽ റോഡിൽ ഊരാശാല നൽക്കവല ഭാഗത്ത് അപകടം തുടർക്കഥയാകുന്നു. ഇന്ന് ഒരു ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനും ഓട്ടോ ഡ്രൈവർക്കും പരുക്കേറ്റിരുന്നു.
അഞ്ച് മാസങ്ങൾക്കു മുൻപ് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർക്ക്ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഊരാശാല നൽക്കവലയിൽ ഹമ്പ് സ്ഥാപിക്കുകയോ വാഹനങ്ങളുടെ അമിത വേഗം കുറക്കുന്നതിനയുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും
അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
അതിനു ശേഷം ചെറിയ അപകടങ്ങൾ തുടരെ സംഭവിക്കന്നതും പതിവാണ്.
ഊരാശാല നൽക്കവലയിലെ അപകടങ്ങൾ ഒഴിവാക്കുന്നതിനായി അടിയന്തിര നടപടികൾ സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് കോൺഗ്രസ് അരുണാപുരം ബൂത്ത് കമ്മറ്റി മുന്നറിയിപ്പ് നൽകി.
ബൂത്ത് പ്രസിഡന്റ് അർജുൻ സാബു അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ട് യോഗം ഉത്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ അഡ്വ. ആർ. മനോജ്, ബിജു മാത്യൂസ്, രജിത പ്രകാശ്, സായന്ത് ഷൈജൻ എന്നിവർ പ്രസംഗിച്ചു.





