കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഡോക്ടർ എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ കേരളീയം പുരസ്കാരത്തിനാണ് സുധീർ ദേവരാജൻ അർഹനായത്.
കഴിഞ്ഞ 30 വർഷക്കാലമായി ഓട്ടോമൊബൈൽ രംഗത്ത് പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം കേരളത്തിലെ ഏറ്റവും വലിയ കാർ ആക്സസറീസ് സ്ഥാപനങ്ങളിൽ ഒന്നായ കാർ പാർക്കിന്റെ ഉടമ കൂടിയാണ് .
ധാരാളം ചെറുപ്പക്കാർക്ക് തൊഴിൽ നൽകുവാൻ സാധിച്ചതും അതിലൂടെ അവരുടെ കുടുംബം ജീവിക്കുന്നതും എടുത്തു പറയേണ്ട കാര്യമാണ് . മർച്ചൻ നേവിയിൽ ഓഫീസർ ആയിരുന്ന ശ്രീ സുധീർ ദേവരാജൻ ജോലി രാജിവച്ചതിനുശേഷം ആണ് ബിസിനസ് രംഗത്തേക്ക് പ്രവേശിച്ചത്.
ആതുര സേവന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സർവീസ് സംഘടനയായ റോട്ടറി ഇൻറർനാഷണൽ തിരുവനന്തപുരം ജില്ല അസിസ്റ്റൻറ് ഗവർണറായും റവന്യൂ ഡിസ്ട്രിക് ഡയറക്ടറായും മറ്റ് നേതൃസ്ഥാനങ്ങളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കാർ ആക്സസറീസ് സ്ഥാപനങ്ങളുടെ സംഘടനയായ കാട്ഫെഡ്ഢിന്റെ സംസ്ഥാന ട്രഷറർ കൂടിയാണ് ഇദ്ദേഹം. 2025 നവംബർ 1ന് തിരുവനന്തപുരം വൈലോപ്പള്ളി സംസ്കൃതി ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിവിധ വകുപ്പുകളിലെ മന്ത്രിമാരുടെ സാന്നിധ്യത്തിൽ അവാർഡുകൾ വിതരണം ചെയ്യും.





