പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ എസ്എംവൈഎം കുറവിലങ്ങാട് ഫൊറോനയുടേയും, മണ്ണയ്ക്കനാട് യൂണിറ്റിൻ്റെയും സഹകരണത്തോടെ മെൻ്റൽ ഗെയിംസ്; ചെസ് , ക്യാരംസ് ടൂർണമെൻ്റ് നടത്തപ്പെട്ടു.
മണ്ണയ്ക്കനാട് സെൻ്റ്. സെബാസ്റ്റ്യൻസ് പള്ളി ഹാളിൽ നടന്ന ടൂർണമെൻ്റ് എസ്എംവൈഎം മണ്ണയ്ക്കനാട് യൂണിറ്റ് ഡയറക്ടർ ഫാ. സ്കറിയ മലമാക്കൽ ഉദ്ഘാടനം ചെയ്തു.
മുപ്പതോളം ടീമുകൾ പങ്കെടുത്ത ചെസ് ടൂർണമെൻ്റിൽ കടനാട് ഫൊറോനയിലെ കാവുംകണ്ടം യൂണിറ്റും, ക്യാരംസ് ടൂർണമെൻ്റിൽ കടപ്ലാമറ്റം ഫൊറോനയിലെ കൂടല്ലൂർ യൂണിറ്റും ചാമ്പ്യന്മാരായി. കടപ്ലാമറ്റം ഫൊറോനയിലെ കടപ്ലാമറ്റം, അരുവിത്തുറ ഫൊറോനയിലെ തിടനാട് എന്നീ യൂണിറ്റുകൾ രണ്ടാം സ്ഥാനത്തിന് അർഹത നേടി.
എസ്എംവൈഎം പാലാ രൂപത ജോയിൻ്റ് ഡയറക്ടർ സി. നവീന സിഎംസി , പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ആനിമേറ്റർ സി. ആൻസ് എസ്എച്ച്, മുൻ പ്രസിഡൻ്റ് എഡ്വിൻ ജോസി എന്നിവർ സമ്മാനദാനം നിർവ്വഹിച്ച പരിപാടിക്ക് രൂപത ജനറൽ സെക്രട്ടറി റോബിൻ ടി. ജോസ് താന്നിമല, അതുൽ മണ്ണയ്ക്കനാട്, ട്രഷറർ എഡ്വിൻ ജെയ്സ്, എബിൻ കല്ലറയ്ക്കൽ, മിജോ ജോയി എന്നിവർ നേതൃത്വം നൽകി.