Pala

മോക്ക് അസംബ്ലിയുമായി പാലാ രൂപത എസ്എംവൈഎം

പാലാ: പൊതുതിരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി മോക്ക് അസംബ്ലിയുമായി പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപത. യുവജനങ്ങൾക്ക് രാഷ്ട്രീയത്തോടും, തിരഞ്ഞെടുപ്പിനോടും ഉള്ള താൽപര്യക്കുറവ് പരിഹരിക്കുക, അവരെ ജനാധിപത്യമൂല്യമുള്ളവരാക്കി തീർക്കുക, പാർലമെൻ്ററി കാര്യങ്ങൾ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് മോക്ക് അസംബ്ലി സംഘടിപ്പിച്ചത്.

ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ നടന്ന പരിപാടി എസ്എംവൈഎം ചെമ്മലമറ്റം യൂണിറ്റ് ഡയറക്ടർ ഫാ. ജേക്കബ് കടുതോടിൽ ഉദ്ഘാടനം ചെയ്തു. ഗവർണർ, സ്പീക്കർ, മുഖ്യമന്ത്രി, വകുപ്പ് മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, കക്ഷി നേതാകൾ തുടങ്ങിയവരെല്ലാം പുനരാവിഷ്കരിക്കപ്പെട്ട മോക്ക് അസംബ്ലി കെസിവൈഎം മുൻ സംസ്ഥാന പ്രസിഡൻ്റ് ശ്രീ. സിറിയക് ചാഴികാടൻ നയിച്ചു.

എസ്എംവൈഎം പാലാ രൂപത പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ഫൊറോന പ്രസിഡൻ്റ് ജോസ് ചാൾസ്, യൂണിറ്റ് പ്രസിഡന്റ് ജിതിൻ, രൂപത വൈസ് പ്രസിഡൻ്റ് ജോസഫ് വടക്കേൽ, സെക്രട്ടറി ബെന്നിസൺ സണ്ണി, ജിസ്മി ഷാജി, ബിയോ ബെന്നി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *