Erattupetta

പാലസ്തീൻ രാഷ്ടം സാധ്യമാക്കണം: മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ടി.എ. അഹ്മ്മദ് കബീർ

ഈരാറ്റുപേട്ട :ഇസ്രയേൽ പാലസ്തീൻ ഏറ്റുമുട്ടലിന് സ്തിരമായ പരിഹാരം പാലസ്തീൻ രാഷ്ട രൂപീകരണം മാത്രമാണ് ണ്. ടി.എ. അഹമ്മദ് കബീർ. ഗസയിൽ സ്ത്രീകളും കുട്ടികളും യുവാക്കളുമടക്കം ദിവസേന . നൂറ് കണക്കിന് നിരപരാതികൾ മരിച്ച് വീഴുന്നു. അവശേഷിക്കുന്നവർ ഭക്ഷണമില്ലാതെ, കുടിവെള്ളമില്ലാതെ, മതിയായ ചിക്തസ പോലും കിട്ടാതെ ഇഞ്ചിഞ്ചായി കൊല്ലപ്പെടുന്നു.

ഇത് മനുഷ്യരാശിക്കെതിരായയുദ്ധമാണ്. ലോകം തന്റെ കാൽക്കീഴിൽ അമരണം എന്ന് ആ ഗ്രഹിക്കുന്ന അമേരിക്കൻ പ്രസിഡണ്ട്പാലസ്തീന് വേണ്ടി ശബ്ദിക്കുന്നവരെ ആയുധ ശേഷിയും സാമ്പത്തിക ഭദ്രതയും ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തുന്നു.

യൂറോപ്യൻ രാജ്യങ്ങളടക്കം നിരവധി ചെറുതും വലുതുമായ രാജ്യങ്ങൾ പാലസ്തീൻ രാജ്യത്തെ അംഗീകരിച്ച് മുന്നോട്ടു വരുന്നു എന്നത് ലോകത്തിന് ആശ്വാസം നൽകുന്ന വാർത്തയാണന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. മുസ്ലി ലീഗ് മുൻസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ സദസ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ടി.എ. അഹമ്മദ് കബീർ.

കെ.എ.മുഹമ്മദ് ഹാഷിം അദ്യക്ഷതവഹിച്ചു. ഷംസുദ്ധീൻ മന്നാനി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ലീഗ് പ്രസിഡണ്ട് അസീസ് ബഡായി, റഫീക്ക് മണിമല, കെ.എ മുഹമ്മദ് അഷറഫ്, എന്നിവർ സംസാരിച്ചു.മുനിസിപ്പൽ ജനറൽ സെക്രട്ടറി അഡ്വ.വി.പി നാസർസ്വാഗതവുംട്രഷറർ സി.കെ.ബഷീർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *