ഞീഴൂർ ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചർ സൊസൈറ്റിയുടെ പാലിയേറ്റീവ് യൂണിറ്റ് സെന്റ് ആൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ സാന്ത്വന പരിപാലനം എന്ത് എന്നതിനെപ്പറ്റി സ്കൂളിലെ NSS കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുക്കുകയും ഒരുമയുടെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ മികവുറ്റ പ്രവർത്തനത്തിന് ഒരുമയെ ആദരിച്ചതിനോടൊപ്പം പാരിതോഷികവും നൽകി.
NSS പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി. ബിന്ദു സക്കറിയ, റോട്ടറി ക്ലബ് കൊഴുവനാലിന്റെ പ്രതിനിധി NSS വോളന്റിയേഴ്സ് കുട്ടികൾ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ പാലിയേറ്റീവ് നേഴ്സുമാരായ അശ്വതി സലി, ശ്രീമോൾ നവീൻ എന്നിവർ ക്ലാസ്സ് നയിച്ചതോടൊപ്പം ഒരുമയുടെ പ്രസിഡന്റ് കെ.കെ ജോസ് പ്രകാശ്, ഭാരവാഹികൾ ആയ ജോയി മയിലംവേലി, ദിലീപ് പ്രണവം, ശ്രുതി സന്തോഷ്, സിൻജാ ഷാജി എന്നിവർ പ്രസംഗിച്ചു.