ഭരണങ്ങാനം : ളാലം ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചൂണ്ടച്ചേരി ആയൂർ വേദ സെൻ്ററിൽ,8 ലക്ഷം രൂപാ ചെലവഴിച്ച് നിർമ്മിക്കുന്ന വനിതാ ഫിറ്റ്നസ് സെൻ്റ്റിൻ്റെ നിർമ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസി ജോർജ് നിർവഹിച്ചു.
ജീവിതശൈലി രോഗങ്ങൾക്കെതിരെ ളാലം ബ്ലോക്കിൻറ കരുതലുകൂടിയാണ് ഈ ഫിറ്റ്നസ് സെൻ്റർ. ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡൻ്റ് ബീനാ ടോമി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആനന്ദ് ചെറുവള്ളിൽ, സോഫി സെബാസ്റ്റ്യൻ, അനുമോൾ മാത്യു,സുധാ ഷാജി, റ്റോമി തുരുത്തിക്കര. റ്റോമി തെങ്ങും പള്ളിൽ സഖറിയാസ് ഐപ്പൻപറമ്പികുന്നേൽ, മാത്തുകൂട്ടി വാളിപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.