അടിവാരം: പൂഞ്ഞാർ മേഖല വിശ്വാസ പരിശീലന കലോത്സവത്തിൽ 554 പോയിന്റോടെ അടിവാരം സെന്റ് മേരിസ് സൺഡേ സ്കൂളിന് ഓവറോൾ തലത്തിൽ ഒന്നാം സ്ഥാനവും, A വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സരത്തിൽ 15 ഫസ്റ്റും, 17 സെക്കൻഡ്, 10 തേർഡും കരസ്ഥമാക്കി. വിജയികൾക്ക് പൂഞ്ഞാർ ഫൊറോന വികാരി റവ. ഫാ. തോമസ് പനയ്ക്കക്കുഴി സമ്മാനദാനം നിർവഹിച്ചു.
മത്സരത്തിൽ വിജയികളായ വരെ അടിവാരം സൺഡേസ്കൂൾ ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് ജോസഫ് അമ്പഴത്തുങ്കൽ, സൺഡേ സ്കൂൾ അധ്യാപകർ, മാതാപിതാക്കൾ എന്നിവർ അനുമോദിച്ചു.