പൂവരണി : പാലാ മേഖല വിശ്വാസ പരിശീലന കലോത്സവത്തിൽ പൂവരണി തിരുഹൃദയ സൺഡേസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു. 7 ഇനങ്ങളിൽ ഒന്നാം സ്ഥാനവും 10 ഇനങ്ങളിൽ രണ്ടാം സ്ഥാനവും 15 ഇനങ്ങളിൽ മൂന്നാം സ്ഥാനവും ഉൾപ്പെടെ 70 എ ഗ്രേഡുകളും 29 ബി ഗ്രേഡുകളും 13 സി ഗ്രേഡുകളും നേടി 534 പോയിന്റുകളോടെയാണ് സി എം എൽ പൂവരണി യൂണിറ്റ് മികവ് തെളിയിച്ചത്.
വിവിധ വിഭാഗങ്ങളിലെ മത്സരങ്ങളിൽ ലിബീഷ് മാത്യു, അൽഫോൻസാ ഷാജി, ഷിൻ്റ ഷിനോജ്, ജോഷ് ജോസഫ്, അൽഫോൻസ ജോർജ്, ആൻസ് മാത്യൂസ്, അൽഫോൻസാ ഷാജി എന്നിവർ ഒന്നാം സ്ഥാനവും ഹെൽനാ പ്രിൻസ്, സിയാൻ സുജിത്ത്, ജെയ്ക് ലിയോ, നവ്യ റോയ്, വർണ്ണ ബ്രിഡ്ജിറ്റ് സെബി, ജോ ജെയ്സ്, ലെന സുജിത്ത്, എവിലിൻ മരിയ ജോമി, എലൈൻ റിറ്റാ ജോർജ്, ജോഷ് ജോസഫ്, ആഗി ട്രീസ ജിമ്മി, ജിയോ സെബാസ്റ്റ്യൻ, ജെസ്സി ബോബി, ജിബിൻ ജെയിംസ്, റാണി ഷാജി, ജെയ്ഡൻ ജോസഫ്, ആൻജലിൻ അന്ന സുനു എന്നിവർ രണ്ടാം സ്ഥാനവും അൻസാ മരിയ ജെയ്സൻ, സീയോൻ ജോസുകുട്ടി, ക്രിസ്റ്റീൻ പോൾ, അൽഫോൻസാ സിബി, ടോം ബിനോജ്, എവിലിൻ മരിയ ജോമി, തേരേസ് സജി, മാനുവൽ ബിനോജ്, ജോബിൻസ് ജോണി, ജിലു ജിജി, ആൻ മരിയ സജി, ജിബിൻ ജോസഫ്, ജിബിൻ ജെയിംസ്, മാത്യു എബ്രഹാം, ജെയ്സ് ജോഷി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഓരോ വിജയങ്ങളും കൂടുതൽ നല്ല വ്യക്തിത്വത്തിലേക്ക് നമ്മെ നയിക്കുന്നതാവണമെന്ന് വികാരി ഫാ. ജോസഫ് മഠത്തിക്കുന്നേൽ അഭിനന്ദനസന്ദേശത്തിൽ പറഞ്ഞു. ഡയറക്ടർ ഫാ. ആൻ്റണി വില്ലംന്താനം, ഹെഡ്മാസ്റ്റർ മനു കൂനാനിക്കൽ, സ്റ്റാഫ് സെക്രട്ടറി ജിയ ജിജി, മിഷൻ ലീഗ് പ്രസിഡൻറ് ജിബിൻ മണിയൻഞ്ചിറ, പി ടി എ പ്രസിഡൻറ് ജോസ് കാഞ്ഞമല എന്നിവരുടെ നേതൃത്വത്തിൽ മികച്ച നേട്ടം കൈവരിച്ച സി എം എൽ യൂണിറ്റ് അംഗങ്ങളെയും അവരുടെ മാതാപിതാക്കളെയും പരിശീലിപ്പിച്ച അധ്യാപകരെയും അഭിനന്ദിച്ചു.