ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് AIYF സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പൊതു ഇടങ്ങൾ ശുചീകരിക്കുക എന്ന ക്യാമ്പയിന്റെ ഭാഗമായി പൂഞ്ഞാർ മണ്ഡലം ഭഗത് സിംഗ് യൂത്ത് ഫോഴ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോ ശുചീകരിക്കുന്ന പരിപാടി AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി ആർ രതീഷ്, എൽഡിഎഫ് കൺവീനർ നൗഫൽ ഖാൻ, എഐടിയുസി KSTEU സെക്രട്ടറി ബിനോയ് ജോസഫ്,ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ക്യാപ്റ്റൻ അമീൻ കെ ഇ, വിഷ്ണു മേലുകാവ്, ഫാത്തിമ, ഇ പി ആരിഫ് തുടങ്ങിയവർ സംസാരിച്ചു.
ഷമൽ അബ്ദുൽ, നിസാം വയലങ്ങാട്ട്, മുബാറക്ക് വി കബീസ്, നഹാസ് നാസർ, സഹിൽ,വിനീഷ് മറ്റക്കാട്, ഉനൈസ് പൊന്തനാൽ,എബിൻ പയസ്സ്, R രഞ്ജിത്ത്, ജോസ്നി ബാബു, രാജേഷ് കെ എസ്, റിയാസ് ഇ ഐ തുടങ്ങിയവർ നേതൃത്വം നൽകി.