വെള്ളികുളം: തീക്കോയി സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഫൊറോന സൺഡേ സ്കൂൾ കലോത്സവത്തിൽ വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേ സ്കൂൾ എ വിഭാഗത്തിൽ 512പോയിന്റുകളോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
വ്യക്തിഗത മത്സരങ്ങളായ ലളിതഗാനം പ്രസംഗം, ബൈബിൾ കഥപറച്ചിൽ, ബൈബിൾ വായന,മിഷൻ കിസ് എന്നിവയിൽ ഉയർന്ന നേട്ടം കരസ്ഥമാക്കി. രക്ഷാകര വേദകീർത്തനം, സുറിയാനി പാട്ട് എന്നിവയ്ക്ക് രണ്ടാം സ്ഥാനവും റമ്പാൻ പാട്ട്,മിഷൻ ആന്തം എന്നിവയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
മത്സരത്തിൽ ഉന്നത വിജയം നേടിയവരെ വികാരി ഫാ.സ്കറിയ വേകത്താനം, ഹെഡ്മാസ്റ്റർ ജോമോൻ കടപ്ലാക്കൽ പിറ്റി എ പ്രസിഡൻ്റ് ജിജി വളയത്തിൽ എന്നിവർ അഭിനന്ദിച്ചു.