Teekoy

തീക്കോയി ഗ്രാമ പഞ്ചായത്ത് ശുചിത്വോത്സവം ക്യാമ്പയിൻ ആരംഭിച്ചു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ ഗാന്ധിജയന്തി വാരത്തോടനുബന്ധിച്ച് സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ ആരംഭിച്ചു. ഒക്ടോബർ ഒന്നു മുതൽ ഒരാഴ്ചക്കാലമാണ് ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചിട്ടുള്ളത്. ഒക്ടോബർ 1 ന് പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കാരിക്കാട് ടോപ്പ് മുതലുള്ള പ്രദേശങ്ങളിലെ വഴിയോരങ്ങളിൽ നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് തുടക്കം കുറിച്ചു.

വാഗമൺ ഹൈവേയിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ധാരാളം മാലിന്യങ്ങളാണ് വലിച്ചെറിയപ്പെടുന്നത്. സമീപപ്രദേശങ്ങളിലെ റിസോർട്ടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വിനോദസഞ്ചാരികൾ കൊണ്ടുവരുന്ന മാലിന്യങ്ങളുമാണ് ഇവിടെ ഏറെയും വലിച്ചെറിയ പ്പെടുന്നത്.

മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനു വേണ്ടി പഞ്ചായത്ത്‌ അതിർത്തിയായ ആനിയിള പ്പ് മുതൽ വഴിക്കടവ് കുരിശുമല വരെയുള്ള 17 കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറകൾ സമീപ ദിവസങ്ങളിൽ സ്ഥാപിക്കുവാനുള്ള എല്ലാ നടപടികളും ഗ്രാമ പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ട്. നിരീക്ഷണ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയാൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ വൻ പിഴ ചുമത്തുന്നതായിരിക്കും.

ശുചിത്വോത്സവ ക്യാമ്പയിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം കാരികാട് ടോപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. ജെയിംസ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, വൈസ് പ്രസിഡൻ്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയി ജോസഫ് , മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർ പി. എസ് രതീഷ്, കുടുംബശ്രീ ചെയർപേഴ്സൺ ഷേർളി ഡേവിഡ്, അസിസ്റ്റൻ്റ് സെക്രട്ടറി സജി പി. റ്റി, വി ഇ ഒ മാരായ ആകാശ് ടോം, റ്റോമിൻ ജോർജ്, ജീവനക്കാരായ അമൽ ജെയിംസ്, നൈജു ജോസഫ് ജോസുകുട്ടി ജോസഫ്, ഹരിതകർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ്- കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ക്യാമ്പയിനിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *