വെള്ളികുളം:പരിശുദ്ധ പിതാവ് ലയോ മാർപാപ്പയുടെ ആഹ്വാനം സ്വീകരിച്ചുകൊണ്ട് മാതാവിൻ്റെ ജപമാല മാസമായ ഒക്ടോബറിൽ വെള്ളികുളം പള്ളിയിൽ ജപമാല ആചരണം ഭക്തിപൂർവ്വം ആഘോഷിക്കുന്നതാണ്.
ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണം എന്ന് പരിശുദ്ധ പിതാവിൻ്റെ അഭ്യർത്ഥന ഉൾക്കൊണ്ടുകൊണ്ട് ഇടവകയിലെ എല്ലാ ഭവനങ്ങളിലും മാതാവിൻ്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചുകൊണ്ട് ലോകസമാധാനത്തിന് കാഴ്ചവച്ചുകൊണ്ട് ജപമാല പ്രാർത്ഥനയും മരിയൻ റാലിയും നടത്തുന്നതാണ്.
ഒരുമാസം നീണ്ടുനിൽക്കുന്ന ജപമാല പ്രാർത്ഥന സമാപനം നവംബർ ഒന്നാം തീയതി നടത്തുന്നതാണ്. അന്നേദിവസം ഇടവക കൂട്ടായ്മയിലെ പതിനേഴു വാർഡുകളിൽ നിന്ന് ദേവാലയത്തിലേക്ക് ജപമാല റാലി നടത്തും.
ഏറ്റവും നല്ല ജപമാല റാലിക്ക് സമ്മാനം നൽകുന്നതാണ്. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, മരിയൻ പ്രഭാഷണം, നേർച്ചവിതരണം. ജപമാല ആചരണത്തോടനുബന്ധിച്ച് ഇടവകയിലെ പതിനേഴു വാർഡുകളിലേക്ക് മാതാവിൻ്റെ രൂപം വെഞ്ചരിച്ചു നൽകി.
ഫാ.സ്കറിയ വേകത്താനം പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.അമൽ ബാബു ഇഞ്ചയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ തോമസ് വാഴയിൽ, ബിനോയി ഇലവുങ്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.