Poonjar

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ 4 ഗ്രാമീണ റോഡുകൾ PMGSY പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ നടപടിയായി

പൂഞ്ഞാർ – പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 4 ഗ്രാമീണ റോഡുകൾ PMGSY പദ്ധതിയിൽ ഏറ്റെടുത്തു, മുഴുവൻ പണികളും നടത്തുന്നതിനുള്ള പ്രാഥമിക നടപടികൾ പൂർത്തിയായി. ഈ റോഡുകൾ പൂർത്തിയാക്കുന്നതോടുകുടി, ടുറിസം മേഖലയിൽ, വൻ വികസനം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ൽ ഉണ്ടാകും.

പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി, ശ്രീ ആന്റോ ആന്റണി എംപി യോട് അവശ്യപെട്ടതിന് പ്രകാരമാണ് പ്രെസ്‌തുത റോഡുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

അടിവാരം – കുരിശുമല റോഡ്, അരുവിക്കച്ചാൽ – മലയിഞ്ചപാറ റോഡ്, അടിവാരം – കോട്ടതാവളം -കോലാഹലമെടു റോഡ്,കൈപ്പള്ളി – കപ്ലങ്ങാട് – കുന്തൻപാറ റോഡ് എന്നീ ഗ്രാമീണ റോഡുകളാണ് വിശദമായ പദ്ധതി രേഖകൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ പി ഐ യു, കാര്യാലയത്തിൽ ആരംഭിച്ചു.

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ ലെ 4 റോഡുകൾ PMGSY പദ്ധതിയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത ബഹു. ആന്റോ ആന്റണി എം പി യെ പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി
അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *