General

ഐ ലവ് വൈക്കം പ്രോജക്ട് ഉദ്ഘാടനം ചെയ്തു

ലയൻസ് ക്ലബ് ഓഫ് വൈക്കം ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ വൈക്കം വലിയ വിലയിലെ ട്രാഫിക് ഐലന്റിൽ ക്രമീകരിച്ച ഐ ലവ് വൈക്കം പ്രോജക്ട് എംഎൽഎ സി കെ ആശ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി ജയകുമാർ അധ്യക്ഷത വഹിച്ചു.

ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ വിന്നി ഫിലിപ്പ് മുഖ്യപ്രഭാഷണത്തിൽ ഈ വർഷത്തെ ഭവന നിർമാണം, സ്കൂൾ വാട്ടർ പ്യൂരിഫയർ, ഡയാലിസിസ് കിറ്റ്, ഡയബറ്റിക് കാർഡ് മരുന്ന് വാങ്ങുന്നതിനുള്ള, സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ കണ്ണട തുടങ്ങിയ ലയൺസ് ക്ലബ്ബിന്റെ പ്രോജക്ടുകൾ അവതരിപ്പിച്ചു. കൂടാതെ ലയൺസ് club വൈക്കം ഈ വർഷം ഫുഡ്‌ കിറ്റുകൾ, Adult ഡയപ്പർ, ഔഷദ കഞ്ഞി, ഓണകിറ്റുകൾ തുടങ്ങി നിരവധി പരിപാടികൾ നടത്തി.

നഗരസഭ അധ്യക്ഷ പ്രീത രാജേഷ്, ഉപാധ്യക്ഷൻ പിടി സുഭാഷ് കൗൺസിലർ മാരായ ബി ചന്ദ്രശേഖരൻ ബി രാജശേഖരൻ കെ ബി ഗിരിജ കുമാരി ലേഖ ശ്രീകുമാർ ലയൺസ് ക്ലബ്ബ് സെക്രട്ടറി പി എൻ രാധാകൃഷ്ണൻ നായർ റീജനൽ ചെയർമാൻ മാത്യു കോടാലിച്ചിറ ,ജോബി കുര്യൻ ,ബൈജു മാണി സുജിത്ത് മോഹൻ കെ മനോജ് കുമാർ യെസ്ടെക് , സുനിൽ കാസിൽ, ജീമോൻ നഗരസഭ പ്രതിപക്ഷ നേതാവ് എസ് ഹരിദാസൻ നായർ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *