ഈരാറ്റുപേട്ട : ജനാധിപത്യ രാജ്യത്ത് ഒരോ പൗരന്റെയുംഅവകാശമായ വോട്ട് അവകാശങ്ങളെ കൃത്രിമം നടത്തുകയും ചെയ്യുന്നവരെ കണ്ടില്ല എന്ന് നടിക്കുന്ന തിഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ അഞ്ച് കോടി ഒപ്പുകൾ ശേഖരിച്ച് രാഷ്ട്രപതിക്ക് നൽകാൻ അഖിലേന്ത്യ കോൺഗ്രസ് കമ്മറ്റിയുടെ നിർദേശപ്രകാരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ഒപ്പുശേഖരണ പരിപാടിക്ക് ഇന്ന് നൈനാർ മസ്ജിദ് മുന്നിൽ തുടക്കം കുറിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്. അഡ്വ വി.എം മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു. പി.എച്ച് നൗഷാദ് . അനസ് നാസർ, കെ.ഇ.എ.ഖാദ, എ എസ്.അബ്ദുൽ കരീം, എസ്.എം മുഹമ്മദ് കബീർ, ഈഷാദ് വട്ടക്കയം, ഷിബ,ചാഞ്ചി ഖാൻ പറമ്പിൽ, മുഹമ്മദ് ഖാൻ, നജീബ് ചായിപറമ്പിൽ, അൻസാരി അമ്പഴത്തിനാൽ, അബ്ബാസ് കാട്ടാമല എന്നിവർ നേതൃത്തം നൽകി.