പാലാ: ലോക ഹൃദയദിനാഘോഷങ്ങളുടെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി പൊതുജനങ്ങൾക്കു വേണ്ടി ഹൃദയത്തെകുറിച്ച് ചോദിക്കാം – എന്ന വിഷയത്തിൽ ചർച്ചയും ലൈവ് ഫോൺ ഇൻ പ്രോഗ്രാമും നടത്തി.
ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ചും ആധുനിക ഹൃദയചികിത്സകളെ കുറിച്ചും വിദഗ്ധ ഡോക്ടർമാർ മറുപടി നൽകി. കാർഡിയാക് സയൻസസ് വിഭാഗം മേധാവി ഡോ.രാംദാസ് നായിക് .എച്ച്, സീനിയർ കൺസൾട്ടന്റുമാരായ പ്രഫ.ഡോ.രാജു ജോർജ്, ഡോ.ജെയിംസ് തോമസ്, ഡോ.ബിബി ചാക്കോ ഒളരി, ഡോ.രാജീവ് എബ്രഹാം, കാർഡിയാക് തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗം മേധാവി ഡോ.കൃഷ്ണൻ.സി എന്നിവർ ചർച്ചയ്ക്കും പൊതുജനങ്ങളുടെ സംശയങ്ങൾക്കും മറുപടി നൽകി. കാർഡിയാക് അനസ്ത്യേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.നിതീഷ് പി.എൻ. ചർച്ചയ്ക്കും മോഡറേറ്ററായി.