മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെയും,മുണ്ടക്കയം ഗവൺമെൻറ് ആയുർവേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ26 ന് രാവിലെ 10 മണി മുതൽ പ്രഗൽഭരായ ആയുർവേദ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ഔഷധങ്ങൾ നൽകുന്നതാണ്.
ക്യാമ്പിനോടനുബന്ധിച്ച് നടത്തുന്ന ബോധവൽക്കരണ ക്ലാസും നടത്തപ്പെടുന്നു. പി ടി എ പ്രസിഡൻ്റ് സനിൽ കെ റ്റി അധ്യക്ഷത വഹിക്കും. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രേഖാദാസ് ഉദ്ഘാടനം നിർവ്വഹിക്കും. ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ സോമരാജൻ മുഖ്യപ്രഭാഷണം നടത്തു.