Erattupetta

ഈരാറ്റുപേട്ട അസോസിയേഷൻ UAE യുടെ എക്സിക്യൂട്ടീവ് യോഗം ദുബായിൽ പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉൽഘാടനം ചെയ്തു

അസ്സോസിയേഷൻ പ്രസിഡന്റ് നിഷാദ് വട്ടക്കയത്തിന്റെ അധ്യഷദയിൽ ചേർന്ന യോഗത്തിൽ സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ചും പുതിയ പ്രോജക്റ്റ്കളെ കുറിച്ചും ജനറൽ സെക്രട്ടറി യാസിൻ ഖാൻ സംസാരിച്ചു ,ട്രഷറർ ഷരീഫ് പരീത് നന്ദി പറഞ്ഞു.

വൈസ് പ്രസിഡന്റ് മാരായ മുജീബ് റഹ്മാൻ, സിയാദ് ലത്തീഫ് , സെക്രട്രിമാരായ റിഫായി, നിയാസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു. യോഗം ഉദ്‌ഘാടനം ചെയ്തുകൊണ്ട് MLA സെബാസ്റ്റ്യൻ കുളത്തുങ്കൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ വികസനത്തിന് പ്രവാസികൾക്ക് സഹകരിക്കാൻ പറ്റുന്ന നിരവധി പ്രോജക്റ്റുകളെ കുറിച്ചും UAE യിൽ ഉള്ള ഈരാറ്റുപേട്ട അസോസിയേഷന്റെ പ്രസക്തിയെ കുറിച്ചും സംസാരിച്ചു.

ഈ യോഗത്തിൽ Erattupetta Association ന്റെ നേതൃത്തത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധ്യതികളുടെ പ്ലാനുകളും അവതരിപ്പിച്ചു. Job Cell – ദുബായിൽ ജോലി നോക്കാനാഗ്രഹിക്കുന്ന ഈരാട്ടുപേട്ടക്കാർക്ക് ഉള്ള പ്ലാറ്റ്ഫോം, Erattupetta Bussiness form- ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്ന UAE യിൽ ഉള്ള ഈരാറ്റുപേട്ടക്കാരുടെ കൂട്ടായ്മ, Events : Annual celebration – Family Get-together , Erattupetta Premier league – Cricket Tournament, ചാരിറ്റി പ്രവർത്തങ്ങൾ: UAE യിലുള്ള സഹായം ഈരാറ്റുപേട്ടക്കാർക്ക് പ്രഥമ പരിഗണയും , തുടർന്നു നാട്ടിലെ ചാരിറ്റി പ്രവർത്തങ്ങളിലെ സഹകരണം.

ഈ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കാൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെ ഉൾപ്പെടുത്തി സബ് കമ്മറ്റികൾ രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *