കോട്ടയം: കെ.സി.വൈ.എൽ കോട്ടയം അതിരൂപത സമിതിയുടെ നേതൃത്വത്തിൽ അപ്നാദേശ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും സമ്മേളനവും സെപ്റ്റംബർ മാസം 21ആം തീയതി പിറവം ഹോളി കിങ്‌സ് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു.
ഉച്ചയ്ക്ക് 2:30ന് ലഹരിവിരുദ്ധ റാലിയോടെ ആരംഭിച്ച യോഗത്തിൽ അതിരൂപത ജനറൽ സെക്രട്ടറി ചാക്കോ ഷിബു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറിന് കേരള പോലീസ് ജനമൈത്രി ട്രെയിനർ ശ്രീ. അജേഷ് കെ പി നേതൃത്വം നൽകി.
3:30ന് ആരംഭിച്ച ലഹരിവിരുദ്ധ സമ്മേളനം പിറവം എംഎൽഎ അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. അതിരൂപതാ ചാപ്ലിൻ ഫാ. മാത്തുകുട്ടി കുളക്കാട്ടുകുടിയിൽ യോഗത്തിന് ആമുഖ സന്ദേശം നൽകി.
പിറവം യൂണിറ്റ് ചാപ്ലയിനും ഫൊറോന വികാരിയുമായ ഫാ. തോമസ് പ്രാലേൽ യോഗത്തിന് സ്വാഗതം ആശംസിക്കുകയും അപ്നാദേശ് ചീഫ് എഡിറ്റർ ഫാ. മാത്യു കുരിയത്തറ അനുഗ്രഹ പ്രഭാഷണം നൽകുകയും ചെയ്തു.
അതിരൂപത വൈസ് പ്രസിഡന്റ് നിതിൻ ജോസ് യോഗത്തിന് നന്ദി അറിയിച്ചു സംസാരിച്ചു.
പിറവം യൂണിറ്റ് അസി. ചാപ്ലയിൻ ഫാ ലിന്റോ തണ്ടയിൽ,അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് ,അതിരൂപത സി അഡ്വൈസർ സി ലേഖ,ജോയിന്റ് ഡയറക്ടർ സ്റ്റെഫി പുതിയകുന്നേൽ, ഭാരവാഹികളായ ബെറ്റി തോമസ്,അലൻ ബിജു , ആൽബിൻ ബിജു, ജാക്സൺ സ്റ്റീഫൻ പിറവം യൂണിറ്റ് ഡയറക്ടർ സണ്ണി പാലായിൽ, അഡ്വൈസർ സി.അൽഫോൻസാ, ലൂസി സണ്ണി , ഭാരവാഹികളായ ബെഞ്ചമിൻ ബെന്നി,സോന സണ്ണി,അലോണ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പരിപാടിക്ക് ആവശ്യമായ പിന്തുണ നൽകിയ അപ്നാദേശ് പത്രത്തിനും,വിവിധ യൂണിറ്റുകളിൽ നിന്നായി പരിപാടിയിൽ പങ്കെടുത്ത എല്ലാ യുവജന സുഹൃത്തുക്കൾക്കും വിജയകരമായി പരിപാടി ഏറ്റെടുത്തു നടത്തിയ പിറവം കെ.സി.വൈ.എല്‍ യൂണിറ്റിലെ മുഴുവൻ യുവജനങ്ങൾക്കും ഭാരവാഹികൾക്കും, പരിപാടിയുമായി സഹകരിച്ച എല്ലാ അംഗങ്ങൾക്കും അതിരൂപത സമിതിയുടെ നന്ദി അറിയിക്കുന്നു.