Moonnilavu

മൂന്നിലവ് സെന്റ്.പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ സൗജന്യ നേത്രപരിശോധനാക്യാമ്പും ദിനപ്പത്ര വിതരണോദ്ഘാടനവും നടത്തി

മൂന്നിലവ്: അരുവിത്തുറ ലയൺസ് ക്ലബ്ബിന്റെയും സ്കൂൾ NSS യൂണിറ്റിൻ്റെയും സ്കൗട്ട് ആൻഡ് ഗൈഡിൻ്റെയും നേതൃത്വത്തിൽ വലിയകുമാരമംഗലം സെൻ്റ്.പോൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ നേത്രപരിശോധനാക്യാമ്പും കണ്ണടവിതരണവും ദീപിക ദിനപ്പത്രത്തിന്റെ വിതരണോദ്ഘാടനവും നടത്തപ്പെട്ടു.

പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ.ഫാ. കുര്യൻ തടത്തിലിൻ്റെ അദ്ധ്യക്ഷതയിൽ മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ചാർളി ഐസക് നിർവ്വഹിച്ചു. ലയൺസ് 318B ജില്ലാ ചീഫ് പ്രൊജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.

ഡോ.വർഗ്ഗീസ് അബ്രാഹം (അമിത ഐ കെയർ ഹോസ്പിറ്റൽ തിരുവല്ല), പ്രിൻസിപ്പൽ ശ്രീ. ബിനോയ് ജോസഫ്, ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ , PTA പ്രസിഡൻ്റ് ശ്രീ . റോബിൻ എഫ്രേം, ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ശ്രീ. മനേഷ് ജോസ് കല്ലറയ്ക്കൽ , ക്ലബ്ബ് മെമ്പർമാരായ ശ്രീ V.M മാത്യു വെള്ളാപ്പാണിയിൽ , ശ്രീ. ക്രിസ്റ്റോ മനേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

നേത്ര പരിശോധനയിൽ കണ്ണട ആവശ്യമായി വന്ന മുഴുവൻ കുട്ടികൾക്കും കണ്ണട സൗജന്യമായി നൽകി. ഐ മൈക്രോ സർജറി & ലേസർ സെൻ്റർ തിരുവല്ലയാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *