കോട്ടയം: ലോകാരാധ്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത ഭാരതം എന്ന മഹത്തായ ലക്ഷ്യം പൂർത്തീകരിക്കാൻ ബി.ജെ.പി യുമായി ചേർന്ന് പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകത തിരിച്ചറിഞ്ഞ് കേരള കോൺഗ്രസ്സ് ബ്രി) വിട്ട പ്രവർത്തകർ ബിജെപിസംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിച്ചു.
കെറ്റിയുസി ബി മുൻ സംസ്ഥാന പ്രസിഡന്റ് മനോജ് കുമാർ മാഞ്ചേരിൽ, കർഷക യൂണിയൻ ബി മുൻ സംസ്ഥാന ഹരിപ്രസാദ്. ബി നായർ, പാലാ മുൻ നിയോജക മണ്ഡലം പ്രസിഡന്റ് വേണു വി ആർ, മുൻ ജില്ലാ ട്രഷറർ ജിജോ തോമസ് മൂഴയിൽ, ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന ബിജോയ് ആർ വാരിക്ക നെല്ലിയിൽ, ജില്ലാ സെക്രട്ടറി അനൂപ് ജോസ്, കർഷക യൂണിയർ ജില്ലാ പ്രസിഡന്റ് ആയിരുന്ന റോബിൻ
പന്തലുപറമ്പിൽ, അമൽ കോട്ടയം എന്നിവർ ബിജെപിയിൽ ചേർന്നു.
ഇത്തരത്തിൽ വരും ദിവസങ്ങളിൽ കേരള കോൺഗ്രസ് ബി ജില്ലാ നേതൃത്വത്തിന്റെ ഏകാധിപത്യത്തിലും അഴിമതിയിലും, കെടുംകാര്യസ്ഥതയിലും, സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ചുകൊണ്ട് ജില്ലാ ഭാരവാഹികളും വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്ന് പ്രവർത്തകരും തങ്ങൾക്കൊപ്പം ബിജെപിയിൽ ചേരുമെന്ന് മനോജ് കുമാർ മഞ്ചേരിയും ഹരിപ്രസാദ് ബി നായരും അറിയിച്ചു.