പാലാ: മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ ചേർപ്പുങ്കൽ ബി.വി.എം കോളജ് എൻ.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് മാർ സ്ലീവാ മെഡിസിറ്റിയിൽ വച്ച് കാൻസർ ബോധവൽക്കരണ പ്രോഗ്രാം നടത്തി.
ആശുപത്രി ഹ്യൂമൻ റിസോഴ്സസ് ആൻഡ് നഴ്സിംഗ് വിഭാഗം ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം ഉദ്ഘാടനം ചെയ്തു. കാൻസറിനെ കുറിച്ച് സമൂഹത്തിനുള്ള തെറ്റിദ്ധാരണകൾ മാറ്റാനും ബോധവൽക്കരണ സന്ദേശം ജനങ്ങളിൽ എത്തിക്കാനും എൻ.എസ്.എസ് വിദ്യാർത്ഥികളും മുന്നിട്ടറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
ഓങ്കോളജി വിഭാഗം മേധാവി ഡോ.റോണി ബെൻസൺ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, ബർസാർ റവ.ഫാ.മാർട്ടിൻ കല്ലറക്കൽ, എൻ.എസ്.എസ്.പ്രോഗ്രാം ഓഫിസർമാരായ ജിബിൻ അലക്സ്, ഷെറിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.