പൂഞ്ഞാർ: സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയ്ക്കും ധൂർത്തിനും കെടുകാര്യസ്ഥതയ്ക്കെതിരെയും ഗാന്ധി പ്രതിമസ്ഥാപിച്ച് സ്വാതന്ത്ര്യ സമരസേനാനികളുടെ പേര് സ്തൂപത്തിൽ ആലേഖനം ചെയ്യുമെന്ന് പറഞ്ഞ് ലക്ഷങ്ങൾ നഷ്ടപ്പെടുത്തുകയും കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ വിഭാവനം ചെയ്ത മാലിന്യ നിർമ്മാർജ്ജന പദ്ധതി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഫലപ്രദമായി നടപ്പിലാക്കാത്ത പഞ്ചായത്ത് ഭരണസമിതി മറുപടി പറയണമെന്നും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ ധർണ്ണ സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ പാർട്ടി ഏരിയാ കമ്മിറ്റിയംഗം കെ ശശി അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ റെജി സ്വാഗതം ആശംസിച്ചു. ഏരിയാ സെക്രട്ടറി ടി.എസ് സിജു, ഏരിയാ കമ്മിറ്റിയംഗം അഡ്വ അക്ഷയ് ഹരി, പി.ജി പ്രമോദ് , എ.പി പ്രമോദ്, കെ.വി സന്തോഷ്, പി.എസ് വിജയകുമാർ, ബിന്ദു സുരേന്ദ്രൻ, സജി വി.റ്റി, വിമൽ തങ്കച്ചൻ, പി.പി രാജു, പി.വി വിജേഷ്, പഞ്ചായത്ത് അംഗങ്ങൾ നിഷ സാനു, ബീനാ മധു മോൻ തുടങ്ങിയവർ പ്രസംഗിച്ചു.