ഉഴവൂർ കെ ആർ നാരായണൻ ആശുപത്രിയിലെ രോഗികളുടെ ഉപയോഗത്തിന് ഉഴവൂർ ലയൻസ് ക്ലബ് വീൽചെയർ കൈമാറി. ക്ലബ് പ്രസിഡന്റ് സ്റ്റീഫൻ പി യു വിൽ നിന്നും ഹോസ്പിറ്റൽ സുപ്രണ്ട് ഡോ സിതാര വീൽചെയർ ഏറ്റുവാങ്ങി.
വീൽചെയർ സ്പോൺസർ ചെയ്ത ടോമി ലുക്കോസ് വലിയവീട്ടിൽ, വാർഡ് മെമ്പറും ക്ലബ് അംഗവുമായ തങ്കച്ചൻ കെ എം, ഭാരവാഹികളായ ജോസ് ടി എൽ, പി എ ജോൺസൻ, രാജു ലുക്കോസ്, ഹെഡ് നേഴ്സ് സി ഷീല, ഹോസ്പിറ്റൽ സ്റ്റാഫ് എന്നിവർ പങ്കെടുത്തു.