Kottayam

ആത്മഹത്യാ പ്രതിരോധദിനം ആചരിച്ചു

കോട്ടയം : ജില്ലാ മാനസികാരോഗ്യ പദ്ധതിയും കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സും മാന്നാനം കെ.ഇ. കോളജ് സോഷ്യൽ വർക്ക് വിഭാഗവും സംയുക്തമായി ലോക ആത്മഹത്യാ പ്രതിരോധദിനാചരണം സംഘടിപ്പിച്ചു. മാന്നാനം കെ.ഇ. കോളജിൽ നടന്ന ജില്ലാതല പരിപാടി ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു.

ആരെയും മുൻധാരണയോടെ വിലയിരുത്തരുത്. മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് തുറന്നുപറയാൻ അവസരം ഒരുക്കണം. പരാജയങ്ങളിൽ ആരെയും തനിച്ചാക്കരുതെന്നും ഒപ്പമുണ്ടാകണമെന്നും കളക്ടർ വിദ്യാർഥികളോട് പറഞ്ഞു.

ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അധ്യക്ഷത വഹിച്ചു. ജില്ലാ മാനസികാരോഗ്യപദ്ധതി ഡെപ്യൂട്ടി ഡി.എം.ഒ. ഇൻ ചാർജ് ഡോ. കെ.ജി. സുരേഷ്, കോളജ് പ്രിൻസിപ്പൽ ഡോ. ഐസൺ വി. വഞ്ചിപ്പുരക്കൽ, അതിരമ്പുഴ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എ.എസ്. മിനി, സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. എലിസബത്ത് അലക്സാണ്ടർ, കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് സംസ്ഥാന ഗവേണിങ് കൗൺസിൽ അംഗം ഡോ. ജയ്സൺ ഫിലിപ്പ് ആലപ്പാട്ട് എന്നിവർ പങ്കെടുത്തു. തുടർന്ന് മാനസികാരോഗ്യ വിദഗ്ധൻ ഡോ. ജോ സണ്ണി ബോധവൽക്കരണ ക്ലാസ് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *