പാതാമ്പുഴ: എസ്.എൻ.ഡി.പി. ശാഖായോഗം പാതാമ്പുഴ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷിച്ചു. ശാഖാ യോഗം വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, കുടുംബ യൂണിറ്റുകൾ, മൈക്രോ ഫിനാൻസ് യൂണിറ്റുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
ഗുരുപൂജ, പതാക ഉയർത്തൽ, ഘോഷയാത്ര, ജയന്തി സന്ദേശം, പിറന്നാൾ സദ്യ, കലാകായിക മത്സരങ്ങൾ എന്നിവ ചടങ്ങിന്റെ ഭാഗമായി നടന്നു. രാവിലെ ക്ഷേത്രത്തിൽ നട തുറന്ന് ചടങ്ങുകൾക്ക് തുടക്കമായി. ശാഖാ പ്രസിഡന്റ് ഷാജി പി ബി പാറടിയിൽ പതാക ഉയർത്തി.
മുരിങ്ങപ്പുറം കമലാക്ഷി കുട്ടപ്പൻ വള്ളിക്കാഞ്ഞിരത്തുങ്കലിൻ്റെ വസതിയിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര മീനച്ചിൽ എസ്.എൻ.ഡി.പി. യൂണിയൻ കൺവീനർ ഉല്ലാസ് എം.ആർ.മതിയത്ത് ഫ്ലാഗ് ഓഫ് ചെയ്തു. ക്ഷേത്രത്തിൽ ഗുരുപൂജയ്ക്ക് ശേഷം മീനച്ചിൽ എസ്.എൻ.ഡി.പി. യൂണിയൻ വനിതാ സംഘം ചെയർപേഴ്സൺ മിനർവ്വ മോഹൻ ജയന്തി ദിന സന്ദേശം നൽകി. തുടർന്ന് പിറന്നാൾ സദ്യയും കലാകായിക മത്സരങ്ങളും നടന്നു.
ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് ഷാജി പി.ബി. പാറടിയിൽ, വൈസ് പ്രസിഡന്റ് രാജു കോട്ടുക്കുന്നേൽ, സെക്രട്ടറി ബിനു കെ.കെ. കിഴക്കേമാറാംകുന്നേൽ, യൂണിയൻ കമ്മിറ്റിയംഗം പത്മിനി രാജശേഖരൻ, ശാഖാ മാനേജിങ് കമ്മിറ്റിയംഗങ്ങളായ വേലായുധൻ പാറടിയിൽ, ശശി പുന്നോലിൽ, ബിജു പാറയടിയിൽ, പ്രഭാകരൻ മരുതുംതറയിൽ, മനോജ് പുന്നോലിൽ, ലാലി രവി കതിരോലിൽ, രാജി ശശി കുന്നേൽ,
ശാഖാ പഞ്ചായത്ത് കമ്മിറ്റിയംഗം അനീഷ് കുന്നേൽ, വനിതാസംഘം കേന്ദ്ര കമ്മിറ്റിയംഗം സ്മിത ഷാജി പാറയടിയിൽ, പ്രസിഡന്റ് സുജ ശശി പുന്നോലിൽ, സെക്രട്ടറി ലാലി കതിരോലിക്കൽ, വനിതാ സംഘം വൈസ് പ്രസിഡന്റ് രാജി കുന്നേൽ, യൂണിയൻ കമ്മറ്റിയംഗം പത്മിനി രാജശേഖരൻ, യൂത്ത് മൂവ്‌മെന്റ് ചെയർപേഴ്സൺ ദേവിക പുന്നോലിൽ, വൈസ് ചെയർമാൻ അജിത്ത് പാറടിയിൽ, കൺവീനർ രഞ്ജിത്ത് ആർ ഈഴവർവയലിൽ, ജോയിന്റ് സെക്രട്ടറി വിഷ്ണു പുത്തൻവീട്ടിൽ, യൂണിയൻ കമ്മിറ്റിയംഗം രതീഷ് ആർ. ഈഴവർവയലിൽ, ഗുരുകുലം കുടുംബയൂണിറ്റ് കൺവീനർ പ്രീതാ രാജു, ഗുരുകൃപ കുടുംബയൂണിറ്റ് ചെയർപേഴ്സൺ രാധ ഭാസി, കൺവീനർ രജനി വിനോദ് എന്നിവർ നേതൃത്വം നൽകി.