Pala

99 ൻ്റെ നിറവിലെത്തിയ ഗുരുശ്രേഷ്ഠൻ മുത്തോലി പന്തത്തല ഏർത്തുമലയിൽ എ .ജെ.ജോസഫിനെ അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ച് ആദരിച്ചു

പാലാ: അദ്ധ്യാപക ദിനാചരണത്തോട് അനുബന്ധിച്ച് കേരള സംസ്കാര വേദി പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപകർക്ക് ആദരം നൽകി. മുത്തോലി പന്തത്തലയിൽ നടന്ന ചടങ്ങിൽ 99 ൻ്റെ നിറവിൽ എത്തിയ മുതിർന്ന അദ്ധ്യാപകനായ ഏർത്തുമലയിൽ എ. ജെ.ജോസഫിന് നഗരസഭാ ചെയർമാൻ തോമസ് പീറ്റർ പ്രത്യേക ആദരം നൽകി.

ചടങ്ങിൽ ജയ്സൺ കുഴിക്കോടിൽ അദ്ധ്യക്ഷത വഹിച്ചു. ടോബിൻ കെ.അലക്സ്, പി.ജെ.ആൻ്റെ ണി ,പ്രൊഫ.മാത്യു തെള്ളി, റൂബി ജോസ് ,പി.ജെ. മാത്യു, ജോർജ്കുട്ടി ജേക്കബ്, മൈക്കിൾ സിറിയക്, എലിക്കുളം ജയകുമാർ, ജോസഫ് തോമസ്, മാണിച്ചൻ പനയ്ക്കൽ, മാത്തുകുട്ടി ചേന്നാട്ട്,ടോമി തകടിയേൽ, ഷാജി ജോസഫ്, ജയ്സൺമാന്തോട്ടം എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *