Kottayam

കേജരിവാളിന്റെ അറസ്റ്റ് മോദി സർക്കാരിന്റെ പകപോക്കൽ : തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്ത ബിജെപി സർക്കാരിന്റെ കിരാതമായ പകപോക്കൽ രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തെ കളങ്കിതമാക്കിയിരിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കുറ്റപ്പെടുത്തി.

രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ കുടുക്കി അധികാരത്തിൽ തുടരുവാനുള്ള മോദിയുടെ വ്യാമോഹം ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ അനുവദിക്കല്ലെന്നും വരാൻ പോകുന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ ജനാധിപത്യം പുനസ്ഥാപിക്കാൻ ജനങ്ങൾ സജ്ജരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്‌ക്വയറിൽ പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.

മോൻസ് ജോസഫ് എംഎൽഎ, യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് കെ ഫ്രാൻസിസ് ജോർജ്, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, ഘടകകക്ഷി നേതാക്കളായ ടി സി അരുൺ, സാജു എം ഫിലിപ്പ്, കുഞ്ഞ് ഇല്ലംപള്ളി, ഫിലിപ്പ് ജോസഫ്, കെ.എഫ് വർഗീസ്, വി ജെ ലാലി, അപു ജോൺ ജോസഫ്, എസ് രാജീവ്, ചിന്ദു കുര്യൻ, ഗൗരി ശങ്കർ, ജയിസൺ ജോസഫ് , എ കെ ജോസഫ്, ബിനു ചെങ്ങളം, ജോയി ചെട്ടിശ്ശേരിൽ, സാബു മാത്യു, വി.കെ. അനിൽകുമാർ,ജോയി സി.കാപ്പൻ, കെ.ജി. ഹരിദാസ്, ഷാനവാസ് പാഴൂർ, എൻ. ജെ. പ്രസാദ്, ജയിസ് വെട്ടിയാർ ,ഷിജു പാറയിടുക്കിൽ, സുരേഷ് ബാബു, മഞ്ചു എം. ചന്ദ്രൻ, ഡിജു സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *