Melukavu

എയ്ഡഡ് സ്കൂളുകളിലെ സ്ഥിരനിയമനങ്ങൾ സർക്കാർ നിരസിക്കുന്നതിൽ പ്രതിഷേധിച്ച് പാലാ രൂപത ടീച്ചേഴ്സ് ഗിൽഡ് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ യൂണിറ്റിൻ്റെ പ്രതിഷേധം

മേലുകാവ്: ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്കൂളുകളിലെ സ്ഥിരനിയമനങ്ങൾ സർക്കാർ നിരസിക്കുന്നതിൽ പ്രതിഷേധിച്ച് കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി പാലാ രൂപത ടീച്ചേഴ്സ് ഗിൽഡ് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ ദിനമാചരിച്ചു.

അധ്യാപകർ കറുത്ത വസ്ത്രം ധരിക്കുകയും വാമൂടിക്കെട്ടി പ്രതിഷേധിക്കുകയും ചെയ്തു. നിയമനങ്ങൾ അംഗീകരിക്കാതെ എയ്ഡഡ് മേഖലയെ തകർക്കുന്ന സർക്കാർ നയങ്ങളെ തുറന്നു കാട്ടുന്നതിന് കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി പാലാ രൂപത ടീച്ചേഴ്സ് ഗിൽഡ് നടത്തുന്ന വിവിധ സമരപരിപാടികൾക്ക് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ യൂണിറ്റ് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.

ഭിന്നശേഷി അധ്യാപക നിയമനത്തിൻ്റെ പേരിൽ പൊതുവിദ്യാഭ്യാസ എയ്ഡഡ് മേഖലയിലെ ആയിരക്കണക്കിന് നിയമനങ്ങൾ വർഷങ്ങളായി തടസ്സപ്പെട്ടു കിടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *