Ramapuram

ആരോഗ്യകേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ സുനിൽ കെ ജോസഫ്

ഭാരതത്തിന്റെ 79 -ാം സ്വതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഡെക്കാത്തലോൺ കോട്ടയവും, ബിലീവേഴ്സ് ഹോസ്പിറ്റൽ തിരുവല്ലയും സംയുക്തമായി സംഘടിപ്പിച്ച 79 KM സൈക്കിൾ റാലി “Independence Day Endurance Ride” വിജയകരമായി പൂർത്തീകരിച്ച് ആരോഗ്യകേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം അധ്യാപകൻ ശ്രീ. സുനിൽ കെ ജോസഫ്.

തീക്കോയി കണ്ടത്തിൻകര കുടുംബാംഗമായ സുനിൽ സാറിന്റെ ഭാര്യ സുരഭി ഇതേ കോളേജിലെ കംപ്യൂട്ടർ സയൻസ് വിഭാഗം അധ്യാപികയാണ്. യുവജനങ്ങൾ ആരോഗ്യ പരിപാലനത്തിന് ജീവിതത്തിൽ കൂടുതൽ പ്രാധാന്യം നൽകണമെന്ന സന്ദേശത്തിന് ഊന്നൽ നൽകിയാണ് ഈ റാലി സംഘടിപ്പിച്ചത്.

സൈക്കിൾ റാലി വിജയകരമായി പൂർത്തീകരിച്ച് കോളേജിന് അഭിമാനമായിമാറിയ സുനിൽ സാറിനെ കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, ഐ ക്യൂ എ സി കോർഡിനേറ്റർ കിഷോർ തുടങ്ങിയവർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *