ഞീഴൂർ: ഞീഴൂർ പഞ്ചായത്ത് 12 വാർഡ് മഠത്തിപറമ്പ് പാലത്തിന് സമീപം വലിയ തോടിന്റെ കൽക്കെട്ട് ഇടിഞ്ഞ് അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുതി തൂണും , ഇലവൺ കെ.വി.ലൈനും എത്രയും വേഗം മാറ്റി സ്ഥാപിച്ച് വൻ അപകടം ഒഴിവാക്കണമെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനറും, ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ടലം പ്രസിഡന്റുമായ സന്തോഷ് കുഴിവേലിൽ കെ.എസ്.ഇ.ബി അധികാരികളോട് ആവശ്യപെട്ടു.
വലിയ തോടിന്റെ കൽക്കെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയത്താണ് രണ്ട് ഘട്ടങ്ങളായി ഇടിഞ്ഞത്. ഇനികൽ കെട്ട് ഇടിഞ്ഞാൽ വൈദ്യുതി തൂണും , ലൈനുകളും നിലംപൊത്തി വൻ അപകടം ഉണ്ടാകും. സമീപത്തുള്ള വീടുകൾക്കും ആപത്താകും.
പാഴുത്തുരുത്ത് – മഠത്തിപറമ്പ് – തുരുത്തി പള്ളി ട്രാൻസ്ഫോർമറുകളെ ബന്ധിപ്പിക്കുന്ന ഇലവൺ കെ.വി.ലൈനാണിതെന്നും എത്രയും വേഗം അധികാരികൾ ഇടപെടണമെന്നും സന്തോഷ് കുഴിവേലിൽ ആവശ്യപെട്ടു.