പുതുപ്പള്ളി: ലയൺസ് ക്ലബ്ബ് ഓഫ് പുതുപ്പള്ളിയുടെ നേതൃത്വത്തിൽ, പുതുപ്പള്ളി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെയും തിരുവല്ല ഐ മൈക്രോ സർജറി ആൻ്റ് ലേസർ സെൻ്ററിൻ്റെയും സഹകരണത്തോടെ മെഗാ സൗജന്യ നേത്രപരിശോധന ക്യാമ്പും കണ്ണട വിതരണവും നടത്തി.
ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് അലക്സ് കുര്യൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹുമാന്യനായ പുതുപ്പള്ളി എം.എൽ.എ ശ്രീ. ചാണ്ടി ഉമ്മൻ ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ലയൺസ് 318B ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഡിസ് ട്രിക്ട് സെക്രട്ടറി വിഷൻ &എസ്.എഫ്.കെ ഡോ.പി.കെ ബാലകൃഷ്ണൻ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു.
വാർഡ് മെമ്പർമാരായ വർഗ്ഗീസ് ചാക്കോ,ജിനു.കെ.പോൾ സ്കൂൾ പ്രിൻസിപ്പാൾ ബിജു ഫിലിപ്പ് നിഷു ദാസ് പി റ്റി എ പ്രസിഡന്റ്,ലയൺസ് ക്ലബ്ബ് സെക്രട്ടറി കുര്യാക്കോസ് കുര്യൻ മാത്യു, ക്ലബ്ബ് ട്രഷറർ ജോസഫ് കുര്യൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ലയൺസ് ക്ലബ്ബ് ഭാരവാഹികളായ ശ്രീ. കൊച്ചു മാത്യു.കെ.ആർ, അലക്സ് കുര്യൻ, ജോസഫ് കുര്യൻ, കുര്യാക്കോസ് കുര്യൻ മാത്യു, കെ.ആർ, ബിജു ഇട്ടി , ബിന്ദു ബിജു ഇട്ടി, ജോൺസൺ, ജീമോൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ചടങ്ങിൽ എൻ എസ് എസ് പ്രേഗ്രാം ഓഫീസേഴ്സ് ശ്രീമതി. സീനാ ബി, സിന്ദൂര എസ്. എന്നിവർ പങ്കെടുത്തു.