ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടയം ജില്ല ഹരിത കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജനകീയ വൃക്ഷവൽക്കരണം പരിപാടി ചങ്ങാതിക്കൊരു മരം പദ്ധതിക്ക് തുടക്കം കുറിച്ചു.
വിദ്യാർത്ഥികൾ അവരവരുടെ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വൃക്ഷത്തൈകൾ സ്കൂൾ അങ്കണത്തിൽ വച്ച് ചങ്ങാതിമാർക്ക് കൈമാറി .ചങ്ങാതിമാർ നൽകിയ വൃക്ഷത്തൈകളെ അവരെ സ്നേഹിക്കുന്നതുപോലെ പരിപാലിക്കണമെന്ന സന്ദേശം നൽകിക്കൊണ്ട് പദ്ധതിഹെഡ്മിസ്ട്രസ് എം പി ലീന ഉദ്ഘാടനം ചെയ്തു.
അധ്യാപകരായ മുഹമ്മദ് ലൈസൽ, കെ എസ് ഷെരീഫ്, പി ജി ജയൻ ,ഷൈനാസ് അബ്ദുൽ വാഹിദ്, ബിലാൽ ജലീൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഹരിതം സുകൃതം എന്ന സ്കൂളിലെ തനത് പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ടാണ് സ്കൂളിൽ ചങ്ങാതിക്കൊരു മരം പരിപാടി നടത്തുന്നത്.