രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് എൻ എസ് എസ് യൂണിറ്റും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയും സംയുക്തമായി ഫസ്റ്റ് എയ്‌ഡ് ബോധവൽക്കരണ ക്‌ളാസ് നടത്തി.
ഫസ്റ്റ് എയ്ഡിന്റെ പ്രധാന്യത്തെ കുറിച്ച് മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ എഡ്യൂക്കേറ്റർ നീതു ജോർജ് ക്‌ളാസ് നയിച്ചു. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മാരായ നിർമ്മൽ കുര്യാക്കോസ് , ഷീനാ ജോൺ തുടങ്ങിയവർ പങ്കെടുത്തു.