വെള്ളികുളം: വെള്ളികുളംസെൻ്റ് ആൻ്റണീസ് സൺഡേ സ്കൂളിൻ്റ 2025 അധ്യയന വർഷത്തിലെ പ്രഥമ രക്ഷാകർത്തൃ സമ്മേളനം സ്കൂൾ ഹാളിൽ വെച്ച് നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ജോമോൻ ജോർജ് കടപ്ളാക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.
വികാരി ഫാ.സ്കറിയ വേകത്താനം രക്ഷാകർത്തൃ സമ്മേളനം ഉദ്ഘാടനം ചെയ്തു.”മാറുന്ന കാലഘട്ടത്തിൽ കുട്ടികളുടെ ശിക്ഷണം” എന്ന വിഷയത്തെക്കുറിച്ച് പാലാ സെൻ്റ് തോമസ് ബിഎഡ് കോളേജ് പ്രിൻസിപ്പാൾ ഡോ. റ്റി. സി തങ്കച്ചൻ ക്ലാസ് നയിച്ചു തുടർന്ന് ചർച്ച നടത്തി.
പുതിയ പ്രവർത്തന വർഷത്തിലെ പിടിഎ ഭാരവാഹികളെ സമ്മേളനത്തിൽ തെരഞ്ഞെടുത്തു.സിസ്റ്റർ ഷാൽബി മുകളേൽ ,റോണി കാപ്പിലിപ്പറമ്പിൽ,ജയ്സൺ വാഴയിൽ, അമൽ ഇഞ്ചയിൽ,ജിജി വളയത്തിൽ, ലിനി വെള്ളാപ്പാണിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.