Pala

അന്താരാഷ്ട്രാ യോ​ഗ ദിനം ആചരിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റി ആയുർവേദ വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്രാ യോ​ഗ ദിനാചരണത്തിന്റെ ഭാ​ഗമായി മാന്നാനം കെ.ഇ.കോളജിലെ സോഷ്യൽ വർക്ക് വിഭാ​ഗം, കുര്യാക്കോസ് ഏലിയാസ് ഡവലപ്മെന്റ് ആക്ഷൻ ആൻഡ് സർവ്വീസ് സൊസൈറ്റി എന്നിവയുമായി സഹകരിച്ച് അന്താരാഷ്ട്രാ യോ​ഗാദിനാചരണം നടത്തി.

ആയുർവേദ വിഭാ​ഗം കൺസൾട്ടന്റ് ഡോ.പൂജ.ടി.അമൽ യോ​ഗ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. വിദ്യാർഥികൾക്ക് യോ​ഗപരിശീലനവും നൽകി.

കെ.ഇ.കോളജ് സോഷ്യൽ വർക്ക് വിഭാ​ഗം മേധാവി ഡോ.എലിസബത്ത് അലക്സാണ്ടർ, സ്റ്റുഡന്റ് കോർഡിനേറ്റർ അബ്സ ഷൈൻ വിജി, ഐഷാബി മുഹമ്മദ് എന്നിവർ പ്രസം​ഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *