Erattupetta

ഭീകരകവാദത്തെ തുടച്ച് നീക്കണം: എസ് ജെ എം

ഈരാറ്റുപേട്ട : രാജ്യത്തിന് അകത്തും പുറത്തുമുള്ള ഭീകരവാദത്തെ തുടച്ച് നീക്കണമെന്നും ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിലനിൽക്കണമെന്നും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കോട്ടയം റയിഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.

യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. ഒന്നും അറിയാത്ത ഗ്രാമവാസികളുടെ കണ്ണുനീരായി മാറും. യുദ്ധങ്ങൾ കൊണ്ട് വിജയിച്ച ഒരു രാജ്യവും നിലവിൽ ഇല്ല. നിരപരാധികളായ ആയിരങ്ങളുടെ ചോര ചാലുകൾ ഒഴുക്കാനും ലക്ഷക്കണക്കിന് ആളുകളെ വിധവകളാക്കാനും അനാഥകളാക്കാനും മാത്രമെ ഏതൊരു യുദ്ധത്തിനും ആകു.

ഇത് മനസ്സിലാക്കാൻ നമ്മുടെ ഭരണാധികൾക്ക് കഴിയണമെന്നും മനുഷ്യകുലത്തിൻ്റെ നൻമയെ ലക്ഷ്യമാക്കി യുദ്ധത്തിനെതിരെ പോരാടാൻ നമുക്കാകണമെന്നും യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.

ഈരാറ്റുപേട്ട സഈദിയ്യ മദ്റസയിൽ ചേർന്ന എസ് ജെ എം വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻ്റ് താഹാ മുസ്‌ലിയാർ തേക്കും പറമ്പിൽ അദ്യക്ഷത വഹിച്ചു. എസ് ജെ എം സതേൺ കേരള ജനറൽ കൺവീനർ വി എച്ച് അബ്ദുറഷീദ് മുസ്‌ലിയാർ ഉത്ഘാടനം ചെയ്തു.

റയിഞ്ച് സെക്രട്ടറി അജ്നാസ് സഖാഫി വാർഷിക കണക്കും പരീക്ഷ ബോർഡ് സെക്രട്ടറി അബ്ദുറഹ്‌മാൻ സഖാഫി 2022 – 2025 വർഷത്തെ പരീക്ഷ കണക്കും അവതരിപ്പിച്ചു. എസ് ജെ എം സംസ്ഥാന സമിതി അംഗം അജ്മൽസഖാഫി വണ്ണപ്പുറം 2025 – 2028 വർഷത്തെ റയിഞ്ച് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

ഭാരവാഹികളായ് സുലൈമാൻ സഅദി ഏന്തയാർ (പ്രസിഡൻ്റ് ) അബ്ദുറഹ്‌മാൻ ഈരാറ്റുപേട്ടസഖാഫി (ജനറൽ സെക്രട്ടറി) മുഹമ്മദ് ത്വാഹാ മുസ്‌ലിയാർ തേക്കും പറമ്പിൽ (ട്രഷറർ) വൈ: പ്രസിഡൻ്റ്മാർ വി എച്ച് അബ്ദുറഷീദ് മുസ്ലിയാർ (ഐറ്റി & പരീക്ഷ) മുഹമ്മദലി ജൗഹർ അൽ ഹസനി (മാഗസിൻ )അബ്ദുസലാം ബാഖവി(മിഷ്നറി&വെൽഫെയർ) സെക്രട്ടറിമാർ അജ്നാസ് സഖാഫി (ഐറ്റി & പരീക്ഷ) അഫ്ളൽ മദനി (മാഗസിൻ) നൗഫൽ ഫാളിലി ( മിഷനറി & വെൽഫെയർ) സംസ്ഥാന കൗൺസിലർ ആയി ലിയാഖത്ത് സഖാഫി മുണ്ടക്കയം എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *