സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും. പരീക്ഷക്കുള്ള ഒരുക്കം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 4.27 ലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുക. വിദ്യാര്‍ത്ഥികള്‍ക്ക് ആശംസം നേരുകയാണെന്നും സംസ്ഥാനത്താകെ 2955 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുകയെന്നും മന്ത്രി പറഞ്ഞു. അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ട്. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടിയാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളതെന്നും മാര്‍ച്ച് പത്തിന് പുതിയ പുസ്തകം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, Read More…
സ്കൂള്‍ പ്രവേശന പ്രായം 2026-27 അക്കാദമിക വര്‍ഷം മുതല്‍ 6 വയസാക്കി മാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. 2009ലെ വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് കുട്ടികൾക്ക് പരീക്ഷ നടത്തുകയോ ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് മന്ത്രി പറഞ്ഞു. നിയമത്തിലെ സെക്ഷൻ13 (1) എ, ബി ക്ലോസുകൾ ഈ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാൽ അത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി Read More…
സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. കഴിഞ്ഞതവണത്തേക്കാൾ വിജയ ശതമാനത്തിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞതവണ 87.33 ശതമാനമായിരുന്നു വിജയം. ഇത്തവണ 0.65 ശതമാനമാണ് വർധനവ്. 16,33,730 വിദ്യാർത്ഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്.16,21,224 പേരാണ് പരീക്ഷ എഴുതിയത്. മേഖലകളിൽ മികച്ച വിജയം കൈവരിച്ചിരിക്കുന്നത് തിരുവനന്തപുരമാണ്. 99.91 ശതമാനമാണ് വിജയം. വിജയവാഡ 99.04 ശതമാനവും ചെന്നൈ 98.47 ശതമാനവും ബെംഗളൂരു 96.95 ശതമാനവുമാണ് വിജയം. പരീക്ഷ എഴുതിയ 91.52 ശതമാനം പേരും വിജയിച്ചപ്പോൾ ആൺകുട്ടികളിൽ 85.12 Read More…