മുണ്ടക്കയം :എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട് എന്നീ വില്ലേജുകളിൽ പെട്ട പുഞ്ചവയൽ, പുലിക്കുന്ന്, കപ്പിലാംമൂട്, മുരിക്കുംവയൽ, പാക്കാനം, കുഴിമാവ്, കോസടി, മാങ്ങാപേട്ട, കൊട്ടാരം കട, നൂറ്റിപ്പതിനാറ് , ഇരുമ്പൂന്നിക്കര, തുമരം പാറ, എലിവാലിക്കര തുടങ്ങിയ പ്രദേശങ്ങളിലെ പതിനായിരത്തോളം വരുന്ന ചെറുകിട,നാമ മാത്ര കൃഷിക്കാർക്ക് കാലങ്ങളായി അവരുടെ കൈവശ ഭൂമിക്ക് പട്ടയം ലഭിച്ചിരുന്നില്ല. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരും മലയോര മേഖലകളിൽ താമസിക്കുന്നവരുമായ ആളുകൾക്ക് പട്ടയം ലഭിക്കുന്നതിനുവേണ്ടി നിരന്തരമായ സമരങ്ങളും നടന്നുവന്നിരുന്നു. വനം വകുപ്പിന്റെ തടസ വാദങ്ങളും മറ്റ് Read More…
മുണ്ടക്കയം : കോരുത്തോട്, മുണ്ടക്കയം ഗ്രാമപഞ്ചായത്തുകളിലെ 6 വാർഡുകളിലൂടെ കടന്നുപോകുന്ന കരിനിലം- പശ്ചിമ -കുഴിമാവ് റോഡ് 1.25 കോടി രൂപ വിനിയോഗിച്ച് റീ ടാറിങ് ആരംഭിച്ചു. റീ ടാറിങ് പ്രവർത്തികൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സന്ദർശിച്ച് വിലയിരുത്തി. മുൻപ് റോഡ് ഏറെ തകർന്നതിനെ തുടർന്ന് ജനങ്ങൾ വലിയ പ്രതിഷേധത്തിലായിരുന്നു.വിവിധ പ്രകാരങ്ങളിലുള്ള സമരമാർഗ്ഗങ്ങളും അരങ്ങേറിയിരുന്നു. റോഡ് പുനരുദ്ധാരണത്തിനായി നേരത്തെ ഒരു കോടി രൂപ അനുവദിച്ചിരുന്നു എങ്കിലും പ്രവർത്തി ആരംഭിച്ച ശേഷം കരാറുകാരൻ പണി ഉപേക്ഷിച്ച് പോയിരുന്നു. തുടർന്ന് Read More…
മുണ്ടക്കയം: മുരിക്കുംവയൽശ്രീ ശബരീശ കോളേജ് ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ വർക്ക് – എം.എസ്.ഡബ്ല്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ കാലാവസ്ഥാ വ്യതിയാന ദേശീയ ഓൺലൈൻ കോൺഫറൻസ് മെയ് 27, 28, 29 തിയതികളിൽ സംഘടിപ്പിക്കും. ഇന്ത്യയിലെ കാലാവസ്ഥ അസ്ഥിരത, ആഗോള താപനം, പരിസ്ഥിതി പ്രശ്നങ്ങൾ, പുനരുപയോഗ ഊർജ്ജ മുന്നേറ്റം, കാലാവസ്ഥ വ്യതിയാന ലഘൂകരണത്തിനുള്ള സാമൂഹിക പ്രവർത്തന മാർഗ്ഗങ്ങളും സാങ്കേതികവിദ്യയും, നഗര – ഗ്രാമീണ ആസൂത്രണം എന്നീ വിഷയങ്ങൾ കോൺഫറൻസിൽ ചർച്ച ചെയ്യും. ഇന്ത്യൻ കാലാവസ്ഥ വ്യതിയാന മേഖലകളിലെ ഗവേഷകരും Read More…