ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിന്റെയും സഫാ റെസിഡൻസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ വിഭാഗം കൺസൾട്ടന്റ ഡോ. മുഹമ്മദ് മുക്താർ , ജനറൽ സർജറി വിഭാഗം കൺസൾട്ടന്റ ഡോ. ശിവ ശങ്കർ , അസ്ഥി രോഗ വിഭാഗം കൺസൾട്ടന്റ ഡോ. ഗോവിന്ദ് മധു , ഡോ. വൈശാഖ് വിജയൻ , ഡയറ്റീഷ്യൻ ശ്രീമതി ആമിന ഹക്കിം എന്നിവരാണ് ക്യാമ്പിന് നേതൃത്ത്വം നൽകിയത്.
കൂടാതെ ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ മരുന്നുകൾക്കൊപ്പം തുടർ ചികിത്സക്കായി പ്രത്യേക ഇളവുകളും നൽകി.