കോട്ടയം: വേനൽ മഴ കനക്കുന്നതിന് മുൻപ് സംസ്ഥാനത്തെ കൊയ്ത്ത് കഴിഞ്ഞ നെല്ല് മുഴുവൻ സംഭരിച്ച് നെൽ കർഷകരെ സംരക്ഷിക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ പ്രസ്താവനയിൽ ആവശ്യപെട്ടു.
മില്ല് കാരും ഏജന്റുമാരും ചേർന്ന് താരയുടെ പേരിൽ കർഷകരെ ചൂഷണം ചെയ്യുന്നത് തടയണം. ക്വിറ്റലുകണക്കിന് നെല്ലാണ് പാടത്ത് കെട്ടി കിടക്കുന്നതെന്നും ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ ചൂണ്ടിക്കാട്ടി.
