പൂഞ്ഞാർ: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കല്ലെക്കുളം ഡിവിഷൻ അംഗവും, പൂഞ്ഞാർ സഹകരണബാങ്ക് മുൻ ജീവനക്കാരനുമായ KK കുഞ്ഞുമോൻ (66) വിടവാങ്ങി. പൂഞ്ഞാറിന്റെ കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിത്യമായിരുന്ന പൂഞ്ഞാറുകരുടെ സ്വന്തം “കെ. കെ ” എന്ന് വിളിക്കുന്ന കുഞ്ഞുമോൻ KK ഓർമ്മയായി.
ആരെയും ഒരിക്കൽ കണ്ടാൽ പിന്നെ പേര് വിളിക്കുന്ന സ്വഭാവത്തിന് ഉടമയും, നാലൊരു ഗായകനും, ഒരു കാലത്ത് പൂഞ്ഞാറിലെ ആദ്യകാല സിനിമ തിയേറ്ററിലെ (ചിത്രശാല) ജീവനക്കാരൻ, നവധാര ബാൻഡ് സെറ്റിലും, പൂഞ്ഞാർ സഹകരണ ബാങ്ക് ജീവനക്കാരൻ, ശേഷം സർവീസിൽ നിന്ന് വിരമിച്ചു വിശ്രമ ജീവിതത്തിൽ കേറാതെ തന്നെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കല്ലെക്കുളം ഡിവിഷൻ അംഗമായും സേവനം ചെയ്തുവരികെ അസുഖബാധിതനായി തീരുകയും 2025 മാർച്ച് 7 ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണത്തിനു കീഴ്പ്പെടുത്തുകയുമായിരുന്നു.
തന്റെ ജീവിതത്തിൽ ഏത് കാര്യവും ഏറ്റാൽ അത് അതിന്റെ പരിസമാപ്തി എത്തുന്നത് വരെ വളരെ അത്മാർത്ഥമായി ചെയ്യുന്നതിൽ വിട്ടുവീഴ്ച കാണിച്ചിരുന്നില്ല എന്നതാണ് “കെ കെ” മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തക്കിയിരുന്നത്.

കൂടെയുള്ളവരെയും സഹപ്രവർത്തകരെയും ചിരിച്ചും ചിരിപ്പിച്ചും ആരെയും മുഷിപ്പിക്കാതെ ഏവരെയും സന്തോഷിപ്പിച്ച് ആരെയും വെറുപ്പിക്കാതെ ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ തന്റെ കർമ്മമണ്ഡലങ്ങളിൽ എല്ലാം നിറസാന്നിധ്യമായിരുന്നു കുഞ്ഞുമോൻ മെമ്പർ. മൃതസംസ്കാരം ഇന്ന് (ഞായറാഴ്ച) രാവിലെ 11 മണിക്ക് പൂഞ്ഞാറിൽ വീട്ടുവളപ്പിൽ.