പൂഞ്ഞാർ : പൂഞ്ഞാർ പനച്ചിപ്പാറ ഗവൺമെന്റ് എൽ.പി. സ്‌കൂളിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിൽനിന്ന് അനുവദിച്ച 1.50 കോടി രൂപ ചെലവഴിച്ചാണു നിർമ്മാണം. 5646 ചതുരശ്ര അടിയിൽ നിർമിക്കുന്ന രണ്ടു നില കെട്ടിടത്തിൽ ആറു ക്ലാസ്സ് മുറികൾ, ആറ് ശുചിമുറികൾ, ഓഫീസ് റൂം, അധ്യാപക മുറി എന്നിവ ഉൾപ്പെടുന്നു.
സ്‌കൂളിന്റെ ചുറ്റുമതിൽ നിർമാണത്തിനായി ഗ്രാമപഞ്ചായത്ത് വാർഷിക ബജറ്റിൽ 3.10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. 1901 ആരംഭിച്ച കെട്ടിടം കാലപ്പഴക്കംമൂലം ജീർണിച്ച അവസ്ഥയിലായിരുന്നു. നിലവിൽ 260 വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിന് പുതിയ കെട്ടിടം വലിയ മുതൽക്കൂട്ടാകും.