പൂഞ്ഞാർ: ശ്രീനാരായണ ഗുരുദേവൻ വേൽപ്രതിഷ്ഠ നടത്തി നാമകരണം ചെയ്ത പൂഞ്ഞാർ മങ്കുഴി ആകൽപാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം 28 മുതൽ ആരംഭിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 6 ന് സമാപിക്കുന്ന സപ്താഹത്തിന് മധു മുണ്ടക്കയം യജ്ഞാചാര്യനായിരിക്കും.
27 ന് വൈകിട്ട് ആറിന് യജ്ഞവേദിയായ ശാഖായോഗം ഓഡിറ്റോറിയത്തിൽ രഞ്ജു അനന്തഭദ്രത് തന്ത്രികൾ ഭദ്രദീപ പ്രകാശനം നടത്തും. എസ്.എൻ.ഡി.പി. യോഗം കൗൺസിലർ പി.റ്റി. മന്മഥൻ ഉദ്ഘാടനം ചെയ്യും. ശാഖായോഗം പ്രസിഡന്റ് എം.ആർ ഉല്ലാസ് അധ്യക്ഷത വഹിക്കും. അഡീഷണൽ ഇൻകം ടാക്സ് കമ്മീഷണർ ജ്യോതിസ് മോഹൻ മുഖ്യപ്രഭാഷണം നടത്തും.
28 ന് രാവിലെ ആറിന് യജ്ഞമണ്ഡപത്തിൽ ആചാര്യവരണം, സഹസ്രനാമജപം, ഗ്രന്ഥനമസ്കാരം, ഭാഗവതപാരായണം സമാരംഭം, ഭാഗവത ഉപദേശം, പരീക്ഷിത്തിന്റെ ജനനം, വരാഹ അവതാരം, ഭൂമിപൂജ, ഒന്നിന് മഹാപ്രസാദമൂട്ട്, 2 മുതൽ ഭാഗവതപാരായണ സമീക്ഷ, 6.30 ന് ദീപാരാധന, 7.30 ന് ഭാഗവത പുരാണ സമീക്ഷ.
മാർച്ച് 1 ന് ഗണപതിഹോമം, സഹസ്രനാമജപം, ഗ്രന്ഥനമസ്ക്കാരം , ഭാഗവതപാരായണം, നരസിംഹാവതാരം 1 ന് മഹാപ്രസാദമൂട്ട്, 2 ന് ഭാഗവതപാരായണ തുടർച്ച, 6.30 ന് ദീപാരാധന, 7.30 ന് ഭാഗവത പുരാണ സമീക്ഷ .

മാർച്ച് 2 ന് 7.30 ന് ഭാഗവതപാരായണം ശ്രീകൃഷ്ണാവതാരം, 1 ന് യജ്ഞമണ്ഡപത്തിൽ ഉണ്ണിയൂട്ട്, തൊട്ടിൽ സമർപ്പണം, മഹാപ്രസാദമൂട്ട്, 2 ന് ഭാഗവതപാരായണ തുടർച്ച, 6.30 ന് ദീപാരാധന, 7.30 ന് ഭാഗവത പുരാണ സമീക്ഷ.
മാർച്ച് 3 ന് 7.00 ന് ഭാഗവതപാരായണം ഗോവിന്ദ പട്ടാഭിഷേകം, 10 ന് നവഗ്രഹപൂജ, 1 ന് മഹാപ്രസാദമൂട്ട് 2 ന് ഭാഗവതപാരായണ തുടർച്ച, 5.30 ന് സമൂഹ വിദ്യാമന്ത്ര ഗോപാല മന്ത്രാർച്ചന, 6.30 ന് ദീപാരാധന.
7.30 ന് ഭാഗവത പുരാണ സമീക്ഷ .
4 ന് 7 ന് ഭാഗവതപാരായണം , രുഗ്മിണി സ്വയംവരം, രുഗ്മിണി സ്വയംവര ഘോഷയാത്ര പള്ളിക്കുന്നേൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽനിന്ന് 10.30 ന് ആരംഭിക്കും. 1 ന് സ്വയംവര സദ്യ, 2 ന് ഭാഗവതപാരായണ തുടർച്ച, 5.30 ന് സർവൈശ്വര്യപൂജ, 6.30 ന് ദീപാരാധന , 7.30 ന് ഭാഗവത പുരാണ സമീക്ഷ.
മാർച്ച് 5 ന് 7 ന് ഭാഗവതപാരായണം , കുചേല സദ്ഗതി , മഹാമൃത്യുജ്ഞയ ഹോമം , 1 ന് മഹാപ്രസാദമുട്ട്, 2 ന് ഭാഗവതപാരായണ തുടർച്ച , 6.30 ന് ദീപാരാധന , 7.30 ന് ഭാഗവത പുരാണ സമീക്ഷ .
മാർച്ച് 6 ന് 7 ന് ഭാഗവതപാരായണം , സ്വധാമപ്രാപ്തി, ഭാഗവതപാരായണ സമർപ്പണം , കലശ പ്രോഷണം, ആചാര്യദക്ഷിണ, 1 ന് മഹാപ്രസാദമൂട്ട്.
പത്രസമ്മേളനത്തിൽ ശാഖായോഗം പ്രസിഡൻ്റ് എം.ആർ ഉല്ലാസ് മതിയത്ത്, സെക്രട്ടറി വി.എസ് വിനു വേലംപറമ്പിൽ, സപ്താഹം കൺവീനർ സിബി കിഴക്കേപറമ്പിൽ, തിരുവുൽസവ കൺവീനർ വിശ്വംഭരൻ കൊച്ചാനിമൂട്ടിൽ, യൂത്ത് മൂവ്മെൻറ് ചെയർമാൻ അനൂപ് മോഹനൻ കോട്ടൂക്കുന്നേൽ എന്നിവർ പങ്കെടുത്തു.