കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മൂന്നു വയസ്സുകാരി മരിച്ച സംഭവത്തിൽ വിദഗ്ധ സമിതി അന്വേഷണം തുടങ്ങി. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരിൽനിന്നു വിവരങ്ങൾ ശേഖരിച്ചു.
ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരുടെ മൊഴി ഇന്നു രേഖപ്പെടുത്തും. വിശദറിപ്പോർട്ട് അടുത്തയാഴ്ച മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി.പുന്നൂസിനു കൈമാറും. കട്ടപ്പന കളിയിക്കൽ വിഷ്ണുവിന്റെയും ആഷയുടെയും മകൾ ഏകപർണിക ചൊവ്വാഴ്ച മരിച്ചതു ചികിത്സപ്പിഴവ് മൂലമാണെന്നാണു പരാതി.

ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ മോശമായി പെരുമാറിയെന്നും മാതാപിതാക്കൾ ആരോപിച്ചിരുന്നു. ചികിത്സപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.