ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2025-26 വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ. കുര്യൻ തോമസ് നെല്ലുവേലിൽ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം നിർവ്വഹിച്ചു.
വികസകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ മേഴ്സി മാത്യു പഞ്ചായത്ത് പ്രസിഡൻ്റ്മാരായ ശ്രീ. ആനന്ദ് ജോസഫ് തലപ്പലം, ശ്രീ. രജനി സുധാകരൻ തലനാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അജിത് കുമാർ ബി,

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഓമനഗോപാലൻ, മെമ്പർമാരായ ശ്രീകല ആർ, ജോസഫ് ജോർജ്, മിനിസാവിയോ, രമമോഹനൻ, ബിന്ദു സെബാസ്റ്റ്യൻ, ജെറ്റോ ജോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശ്രീ. എബി ലൂക്കോസ്, ബി.ഡി.ഒ, ശ്രീ. ബാബുരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു.